അണക്കെട്ടുകളുടെ സുരക്ഷ ; സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്നും അടുത്തയാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2018 ല്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

Top