ദൈവമെന്ന ചിന്തക്ക് പകരം മനുഷ്യ നിര്‍മിത കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ എത്തും; ഡാന്‍ ബ്രൗണ്‍

ദൈവമെന്ന ചിന്തക്കും, വിശ്വാസത്തിനും പകരക്കാരനാകാൻ മനുഷ്യൻ നിർമ്മിക്കുന്ന കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ക്ക് കഴിയുമെന്ന് എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍.

കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വഴി നിര്‍മിക്കപ്പെടുന്ന പൊതു ബോധമായിരിക്കും ദൈവത്തിനും മതങ്ങള്‍ക്കും പകരക്കാരനാകുകയെന്നാണ് ഡാന്‍ ബ്രൗണ്‍ പറയുന്നത്.

തന്റെ പുതിയ നോവലായ ‘ഒറിജിന്‍’ ന്റെ പ്രചരണത്തന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് ബ്രൗണിന്റെ പ്രകോപനപരമായ പ്രതികരണം.

ഡാന്‍ ബ്രൗണ്‍ നേരത്തെ എഴുതിയ ഡാവിഞ്ചി കോഡ് എന്ന നോവല്‍ വന്‍ ഹിറ്റായിരുന്നു.

ശാസ്ത്രത്തെ അതിജീവിക്കാന്‍ ദൈവത്തിനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഒറിജിന്‍ എന്ന നോവല്‍ ഡാന്‍ ബ്രൗണ്‍ രചിച്ചിരിക്കുന്നത്.

സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങള്‍ ദൈവികത എന്ന സങ്കല്‍പ്പത്തെ തന്നെ മാറ്റുമെന്നാണ് ബ്രൗണ്‍ വിശ്വാസിക്കുന്നത്

നമുക്ക് മുകളിലിരുന്ന് നമ്മുടെ പ്രവൃത്തികളെ വിലയിരുത്തുന്ന ഒരു ‘ദൈവത്തെ’ അധികകാലത്തേക്ക് ആവശ്യമുണ്ടാകില്ല. അത് വൈകാതെ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമെന്നും അമേരിക്കന്‍ നോവലിസ്റ്റായ ബ്രൗണ്‍ പറയുന്നു.

56 ഭാഷകളിലായി 20 കോടി പുസ്തകങ്ങള്‍ വിറ്റിട്ടുള്ള എഴുത്തുകാരനാണ് ഡാന്‍ ബ്രൗണ്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെന്നാണ് ബ്രൗണ്‍ വെളിപ്പെടുത്തിയത്. പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു താനെന്നും ബ്രൗണ്‍ പറയുന്നു.

”നമ്മുടെ മതങ്ങള്‍ തമ്മില്‍ വൈരുധ്യത്തേക്കാള്‍ കൂടുതല്‍ സാമ്യതയാണുള്ളതെന്നും , ക്രിസ്തു മതവും ജൂതമതവും ഇസ്ലാം മതവുമെല്ലാം തമ്മില്‍ നിരവധി സാമ്യതകളുണ്ട് എന്ന കാര്യം നമ്മള്‍ സമ്മതിച്ചേ മതിയാകൂ’ എന്നും ബ്രൗണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

Top