അമീര്‍ ഖാന്‍ ചിത്രം ദംഗല്‍ 1930 കോടി കടന്ന് ചരിത്ര വിജയത്തിലേക്ക്.
ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ദംഗലിന്റെ ആഗോള ടിക്കറ്റ് വില്‍പ്പന 301 മില്ല്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുന്നു. അതില്‍ 179.8 മില്ല്യണ്‍ ചൈനയില്‍ നിന്നും 84.4 മില്ല്യണ്‍ ഇന്ത്യയില്‍ നിന്നുമാണ് വിറ്റഴിച്ചിരിക്കുന്നത്.
ബോക്‌സ് ഓഫീസില്‍ 300 മില്ല്യണ്‍ ഡോളര്‍ കടക്കുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് ഇതര ചിത്രമാണ് ദംഗല്‍.
ചൈനയുടെ ദ് മര്‍മെയ്ഡ് (533 മില്ല്യണ്‍ ഡോളര്‍), മോണ്‍സ്റ്റര്‍ ഹണ്ട് (386 മില്ല്യണ്‍ ഡോളര്‍), ഫ്രാന്‍സിന്റെ ദ് ഇന്‍ടച്ചബിള്‍സ് (427 മില്ല്യണ്‍ ഡോളര്‍), ജപ്പാന്റെ യുവര്‍ നെയിം( 354 മില്ല്യണ്‍ ഡോളര്‍) എന്നിവയാണ് ലോക സിനിമാ ചരിത്രത്തില്‍ ഇടം നേടിയ മറ്റ് ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍.
ഇന്ത്യയ്ക്ക് പുറത്ത് 100 മില്ല്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന വിശേഷണം കൂടി ദംഗലിനു സ്വന്തമാണ്.