ജന്മദിനാശംസകള്‍ ബേബി, നീ എനിക്ക് എല്ലാമാണ്: സണ്ണിക്ക് ആശംസയുമായി ഭര്‍ത്താവ്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഇന്ന് 39ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സണ്ണിക്ക് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍.

ദശലക്ഷകണക്കിന് ആളുകള്‍ക്ക് സണ്ണി പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ജന്മദിനാശംസകള്‍ ബേബി. നീ എനിക്ക് എല്ലാമാണ്. എന്റെ മനസില്‍ വരുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഏറ്റവും മികച്ച ഭാര്യയും, അമ്മയും കാമുകിയുമാണ്. ദശലക്ഷകണക്കിന് ആളുകള്‍ക്ക് നീയൊരു മാതൃകയും പ്രചോദനവുമാണ്. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് ആശങ്കപ്പെടാതെ അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു. നീ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുക. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ലവ് യു ബേബി’. സണ്ണി ലിയോണിന്റെ ചിത്രം പങ്കുവച്ച് ഡാനിയേല്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഡാനിയലിനും മക്കളായ നിഷയ്ക്കും അഷറിനും നോഹയ്ക്കുമൊപ്പം സണ്ണി ഇന്ത്യ വിട്ടത്. താന്‍ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കനേഡിയന്‍ പൗരത്വമാണ് സണ്ണിക്കുള്ളത്.

Top