റോം: ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ഫുട്ബോള്‍ താരം ഡാനിയേല്‍ ഡി റോസി വിരമിച്ചു. വീട്ടിലേക്ക് മടങ്ങുകയാണെന്നും കുടുംബത്തോടൊപ്പം ഇനി ചെലവഴിക്കണമന്നുമാണ് താരം പറഞ്ഞത്. അര്‍ജന്റീന ടീം ബൊക്ക ജൂനിയേഴ്സില്‍നിന്നുമാണ് റോസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഡാനിയേല്‍ ഡി റോസി തന്റെ കരിയറില്‍ ഏതാണ്ട് 18 വര്‍ഷത്തോളം റോമയുടെ താരമായിരുന്നു. റോമയ്ക്കുവേണ്ടി 600ല്‍ അധികം മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. എന്നാല്‍ പരിക്ക് കാരണം താരം ടീം ബൊക്കയ്ക്കുവേണ്ടി ആകെ 7 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റലി ടീമില്‍ അംഗമായിരുന്നു താരം.