ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു

കോപ്പന്‍ഹേഗന്‍: പ്രമുഖ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 86ാം വയസ്സായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരണപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചറുകള്‍ വരച്ച് വിവാദത്തിലായ കാര്‍ട്ടൂണിസ്റ്റാണ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ്.

ഡാനിഷ് ദിനപത്രമായ ജിലാന്‍ഡ് പോസ്റ്റനിലാണ് 2005 സെപ്റ്റംബര്‍ 30ന് വെസ്റ്റര്‍ഗാര്‍ഡ് വരച്ച 12 ചിത്രങ്ങള്‍ ‘ദ ഫെയ്‌സ് ഓഫ് മുഹമ്മദ്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്. മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നായിരുന്നു വിമര്‍ശനം. ഡെന്മാര്‍ക്കിലും കാര്‍ട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. മുസ്ലീം രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ ഡെന്മാര്‍ക്ക് സര്‍ക്കാരിന് പരാതിയും നല്‍കി.

ഇതില്‍ ഒരു ചിത്രം മുഹമ്മദിനെ ബോംബിന്റെ ആകൃതിയിലുള്ള തലപ്പാവ് ധരിച്ച ചിത്രം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ചിത്രകാരനെതിരെയും പത്രത്തിനെതിരെയും ഇസ്ലാം മത വിശ്വാസികളില്‍ നിന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. ചിലയിടത്ത് പ്രതിഷേധം ആക്രമാസക്തമായി. തുടര്‍ന്ന് വെസ്റ്റര്‍ഗാര്‍ഡ് പൊലീസ് സുരക്ഷയിലായിരുന്നു ജീവിച്ചിരുന്നത്. 2010ല്‍ അദ്ദേഹത്തിനെതിരെ വധശ്രമമുണ്ടായി.

Top