സ്നേഹ തിരിച്ചെത്തുന്നു ധനുഷിന്റെ നായികയായി ; ദുരൈ സെന്തില്‍കുമാര്‍ ചിത്രത്തില്‍

വെള്ളിത്തിരയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങി തമിഴ് നടി സ്‌നേഹ. വിവാഹത്തിനു ശേഷം ഒരിടവേളയെടുത്ത സ്‌നേഹ ചില ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മലയാളത്തില്‍ ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടിയുടെ നായികാ വേഷത്തില്‍ എത്തിയ സ്‌നേഹ ഒരേമുഖം എന്ന ചിത്രത്തിലും വേഷമിട്ടു.

വേലക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ തമിഴില്‍ നായികയായി തന്നെ സ്‌നേഹ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിലാണ് സ്‌നേഹ നായികയാകുക.

നേരത്തേ കോടി എന്ന ചിത്രത്തിനായി ധനുഷും ദുരൈ സെന്തില്‍കുമാറും ഒന്നിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ പുതുപേട്ടയില്‍ ധനുഷും സ്‌നേഹയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനാരംഭിക്കും. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

Top