തോക്കു കൊണ്ട് സ്വന്തം വിരിമാറിലേയ്ക്ക് വെടിയുതിര്‍ത്ത് ജീവന്‍ നഷ്ടപ്പെടാത്ത ഒരാള്‍ ആ സമയത്ത് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയാന്‍ മുന്നോട്ടു വന്നിരിക്കുന്നു. സംഭവം നടന്നത് വെള്ളത്തിനടിയില്‍ ആണെന്ന് മാത്രം.
ആന്‍ഡ്രിയാസ് വല്‍ എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഈ പരീക്ഷണം നടത്തിയത്. വെള്ളത്തിനടിയില്‍ വച്ച് തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുമ്പോള്‍ എന്തുസംഭവിക്കും എന്ന പരീക്ഷണമായിരുന്നു. സ്വയം തന്നെത്തന്നെ പരീക്ഷണവസ്തുവാക്കി അദ്ദേഹം അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇതിനായി വെള്ളത്തിനടിയില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരുന്നു. കരയില്‍ വച്ച് എങ്ങനെയാണോ തോക്കില്‍ നിന്നും വെടിയുണ്ട പുറത്തേയ്ക്ക് ചീറിപ്പായുന്നത് തുടക്കത്തില്‍ അതുപോലെ തന്നെയായിരുന്നു വെള്ളത്തിനടിയിലും.
വാട്ടര്‍പ്രൂഫ് വെടിയുണ്ടകള്‍ ആണ് ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ പകുതി ദൂരം പിന്നിട്ടപ്പോള്‍ വെള്ളത്തിന്റെ പ്രതിരോധം മൂലം വേഗത നഷ്ടപ്പെട്ട വെടിയുണ്ട വെള്ളത്തിനടിയിലേയ്ക്കാഴ്ന്നു പോവുകയാണ് ഉണ്ടായത്.
ജലകണികകള്‍ വായുകണികകളേക്കാള്‍ വളരെയധികം അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് പ്രതിരോധം അഥവാ റെസിസ്റ്റന്‍സ് കൂടുതലാണ്. വായുകണികകളെ അപേക്ഷിച്ച് 800 ഇരട്ടിയാണ് ജലകണികാവ്യൂഹത്തിന്റെ സാന്ദ്രത.
ഇതുകാരണം പകുതി ദൂരം എത്തുമ്പോള്‍ വെടിയുണ്ടകളുടെ ആക്കം (momentum) നഷ്ടപ്പെടുകയും തന്മൂലം അവിടെ വച്ച് വെള്ളത്തില്‍ വീഴുന്ന ഏതൊരു സാധാരണ വസ്തുവിനെയും പോലെ അടിയിലേയ്ക്ക് ആഴ്ന്നു പോവുകയും ചെയ്യുന്നുവെന്നാണ് വാല്‍ തന്റെ പ്രകടനത്തിന്റെ യുട്യൂബ് വിഡിയോയില്‍ പറയുന്നത.്