ഡാര്‍ക്ക് നെറ്റിലേക്ക് ചോര്‍ന്നത് ഒരു ലക്ഷത്തോളം മലയാളികളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍

ഡാര്‍ക്ക് നെറ്റിലേക്ക് മൂന്ന് ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കാര്‍ഡുകളാണ് പ്രധാനമായും ഏറ്റവും കൂടുതലായി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഡാര്‍ക് നെറ്റിലെ പത്തിലേറെ പ്രധാന സൈറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. ആയിരം രൂപ മുതല്‍ പതിനായ്യായിരം രൂപ വരെയാണ് ഒരു കാര്‍ഡിലെ വിവരത്തിനായി തട്ടിപ്പുകാര്‍ ഈടാക്കുന്നത്. കുറഞ്ഞത് ഒരു ലക്ഷം മലയാളികളെങ്കിലും തട്ടിപ്പിന് ഇരയാകാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ തന്നെ മൂന്ന് ലക്ഷത്തിലേറെ കാര്‍ഡുകളാണ് ഈ സൈറ്റുകളില്‍ കണ്ടെത്തിയത്. ഇതില്‍ ഒരു ലക്ഷത്തോളം കാര്‍ഡുകള്‍ മലയാളികളുടേതാണ്. അതില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കാര്‍ഡുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കാര്‍ഡിലെ ബാലന്‍സ് അനുസരിച്ചാണ് വില. അക്കൗണ്ട് ബാലന്‍സ് അന്‍പതിനായിരത്തില്‍ താഴെയെങ്കില്‍ നിശ്ചയിച്ചിരിക്കുന്ന വില നാനൂറ് മുതല്‍ എണ്ണൂറ് വരെ. ഒരു ലക്ഷം വരെ പിന്‍വലിക്കാവുന്ന കാര്‍ഡുകള്‍ക്ക് ആയിരത്തിലധികം രൂപയാണ് ഈടാക്കുന്നത്. രണ്ട് ലക്ഷത്തിന് മുകളിലേക്കാണങ്കില്‍ പതിനായിരം കടക്കും. പിടിക്കപ്പെടാതിരിക്കാനായി കറന്‍സിയിലല്ല, ബിറ്റ് കോയിനായിട്ടാണ് തുകയുടെ കൈമാറ്റം. 2017 മുതല്‍ തട്ടിപ്പ് നടക്കുന്നതായാണ് വിവരം.

Top