നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം വെറും 3500 രൂപയ്ക്ക് വില്‍പ്പനയ്ക്ക്

വ്യക്തിവിവരങ്ങള്‍ വെറും 3500 രൂപയ്ക്ക് ഇന്റന്‍നെറ്റില്‍ വില്‍ക്കപ്പെട്ടേക്കാമെന്ന് സൈബര്‍ സുരക്ഷ വിദഗ്ദ്ധരായ കാസ്‌പെര്‍സ്‌കി ലാബ്. ബാങ്ക് അക്കൗണ്ട് ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഗെയിമിങ് – പോണ്‍ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളും ഇങ്ങനെ വില്‍ക്കപ്പെട്ടേക്കാം.

ഒരു വ്യക്തിയുടെ പൂര്‍ണ ഡിജിറ്റല്‍ ജീവിതം വെറും 50 ഡോളറില്‍ താഴെ മാത്രം വിലയില്‍ വിറ്റഴിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാസ്പര്‍സ്‌കി ലാബ് വ്യക്തമാക്കിയത്. ഡാര്‍ക് വെബ് അല്ലെങ്കില്‍ ഡാര്‍ക് നെറ്റ് എന്ന് അറിയപ്പെടുന്ന ഇന്റര്‍നെറ്റിന്റെ ഇരുണ്ടവശത്തെ വിപണികളെ കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഓണ്‍ലൈന്‍ സാധ്യതകളെ വളരെയധികം ഉപയോഗിക്കുന്നവര്‍ക്ക് തലവേദനയാകുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സമൂഹമാധ്യമ വിവരങ്ങള്‍ അടക്കം ഇത്തരത്തില്‍ വില്‍ക്കപ്പെടാനുള്ള സാധ്യതകളുണ്ട്. ഡേറ്റ ഹാക്കിങ് എന്നതാ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് കാസ്‌പെര്‍സ്‌കി ലാബ് വ്യക്തമാക്കി.

Top