ഓസ്ട്രേലിയയുടെ മുന്‍ പരിശീലകന്‍ ഡാരെന്‍ ലേമാന്‍ ആശുപത്രിയില്‍

സിഡ്നി: ഓസ്ട്രേലിയയുടെ മുന്‍ പരിശീലകന്‍ ഡാരെന്‍ ലേമാന്‍ ആശുപത്രിയില്‍. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡാരെന്‍ ലേമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഗോള്‍ഡ് കോസ്റ്റില്‍ മകന്‍ ജെയ്ക്ക് ക്യാപ്റ്റനായ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള മത്സരം കാണാന്‍ എത്തിയതായിരുന്നു ലേമാന്‍. ഇതിനിടയിലാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ലേമാന്‍ ഓസ്ട്രേലിയയുടെ പരിശീലകസ്ഥാനം 2018-ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയുടെ നാഷണല്‍ പെര്‍ഫോമന്‍സ് പ്രോഗാമിന്റെ ചുമതല ഏറ്റെടുത്തിരുന്നു. 2019 ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിന്റൈ പരിശീലകനുമായിരുന്നു ഇദ്ദേഹം.

Top