ഔറംഗാബാദ് : ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും , മനുഷ്യൻ ഭൂമിയിൽ ഉണ്ടായത് മനുഷ്യനായി തന്നെയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാൽ സിംഗാണ് ഡാർവിന്റെ പരിണാമ സിദ്ധാത്തിനെ എതിർത്ത് രംഗത്തുവന്നത്.
മാത്രമല്ല സ്കൂൾ, കോളജ് പാഠ്യപദ്ധതിയിൽനിന്നും ഡാർവിനെ പുറത്താക്കണമെന്നും കുരങ്ങ് മനുഷ്യനായി രൂപാന്തരപ്പെട്ടതായി പൂർവികർപോലും പറയുകയോ എഴുതിവയ്ക്കുകയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ മുൻ പൊലീസ് കമ്മീഷണറാണ് സിംഗ്. ഔറംഗാബാദിൽ ഓൾ ഇന്ത്യ വേദിക് സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം