ന്യൂഡല്‍ഹി: ഈ വര്‍ഷം ജൂണില്‍ വിവര സംരക്ഷണ നിയമത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി
ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സങ്കീര്‍ണമായ നിയമമായതിനാല്‍ ബിഎന്‍ ശ്രീകൃഷ്ണ കമ്മറ്റി കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു ഡിജിറ്റല്‍ ശക്തിയായി മാറികൊണ്ടിരിക്കുന്നതിനാല്‍ വിവര സംരക്ഷണ നിയമം ലോക നിലവാരമുള്ളതാവണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റേണ്‍ഷിപ്പിന് വേണ്ടി ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം ഒരു പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം 70 ഓളം പദവികളില്‍ അവസരം നല്‍കുമെന്നും ഇതില്‍ 25 എണ്ണം മന്ത്രാലയം തന്നെ ഒരുക്കുമെന്നും രവി ശങ്കര്‍ വ്യക്തമാക്കി.