ന്യൂഡല്‍ഹി: ആഭ്യന്തരവിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഡാറ്റാ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കും. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നടക്കം എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം വിമാനയാത്രക്കിടെയുള്ള ഫോണ്‍ വിളികള്‍ക്കുള്ള നിയന്ത്രണം തുടരും.
അനുമതി ലഭിച്ചാല്‍ സൗജന്യ നിരക്കില്‍ ഡാറ്റാസേവനങ്ങള്‍ ലഭ്യമാകും. ഡാറ്റ, വോയിസ്, വീഡിയോ സേവനങ്ങള്‍ സംബന്ധിച്ച് വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ് കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അനുമതി തേടിയത്. മെയ് ഒന്നിന് നടക്കുന്ന യോഗത്തില്‍ തീരുമാനത്തിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.