തദ്ദേശ തിരഞ്ഞെടുപ്പ് തീയതി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍

vote

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷം തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമെന്നും നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ 12ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യതയെന്നും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top