ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സമയം നീട്ടി

ടെലിക്കോം അതോരിറ്റിയുടെ പുതിയ നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സമയം മാര്‍ച്ച് 31 വരെ സമയം നീട്ടി. ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നുവെങ്കിലും പിന്നീട് അത് ഫെബ്രുവരി ഒന്നുവരെ നീട്ടിയിരുന്നു. അതനുസരിച്ച് ചാനല്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ ചാനല്‍ ഉപഭോക്താക്കള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനല്‍ തിരഞ്ഞെടുക്കാം. എന്നാല്‍ പലര്‍ക്കും ഈ സൗകര്യങ്ങള്‍ പലര്‍ക്കും ഇതുവരെ വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാലാണ് മാര്‍ച്ച് 31 വരെ സമയം നീട്ടിയത്.

ഇങ്ങനെ ചാനല്‍ സ്വന്തമായി തിരഞ്ഞെടുക്കുന്നതു വഴി സേവനദാതാക്കളില്‍ നിന്നുള്ള അമിതചൂഷണം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ടെലിക്കോം അതോരിറ്റി പറയുന്നത്. ചാനല്‍ നിരക്കുകള്‍ പരിശോദിക്കാന്‍ ട്രായിയുടെ വെബ്ബ് സൈറ്റില്‍ ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

കേബിള്‍ ഡിറ്റിഎച്ച് ഉപഭോക്താക്കള്‍ക്കുള്ള അനുയോജ്യമായ ‘ബെസ്റ്റ് ഫിറ്റ്’ പ്ലാനുകള്‍ ഇവര്‍ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രീതിയില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തന്നെ ബെസ്റ്റ് ഫിറ്റ് പ്ലാനിലെ ചാനലുകള്‍ തീരുമാനിക്കാം.

എന്നാല്‍ ആദ്യമേയുള്ള കേബില്‍ ഡിടിഎച്ച് ഉപഭോക്താക്കള്‍ അടക്കുന്ന തുകയില്‍ കൂടാതെയാണ് പ്ലാനുകള്‍ തീരുമാനിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇവര്‍ക്ക് അമിത നിരക്ക് ഈടാക്കാനും സാധ്യമല്ല.

മാര്‍ച്ച് 31 നു മുന്‍പ് ഉപഭോക്താക്കള്‍ അവര്‍ക്ക് ആവശ്യമായ ചാനലുകള്‍ മാര്‍ച്ച് 31 നു മുന്‍പ് തിരഞ്ഞെടുത്താല്‍ ബെസ്റ്റ് ഫിറ്റ് പ്ലാനുകള്‍ നിലവില്‍ വരില്ല. പകരം പുതിയ പാക്കേജുകള്‍ പ്രാബല്ല്യത്തില്‍ വരും. ഉപഭോക്താവ് പാക്കേജ് തിരഞ്ഞെടുത്ത് 72 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ പ്ലാന്‍ നിലവില്‍ വരുമെന്നാണ് ട്രായി അറിയിച്ചത്.

ടാറ്റാ സ്‌കൈ, എയര്‍ടെല്‍, ഡിഷ് ടിവി, സണ്‍ ഡയറക്ട്, വീഡിയോ കോണ്‍, ഹാത്ത് വേ, പോലുള്ള ഡിടിഎച്ച് സേവനധാതാക്കള്‍ അവരുടെ വെബ് സൈറ്റുകളില്‍ ചാനലുകള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Top