Datsun Go and Go Plus Anniversary Editions launched in India at Rs 4.19 lakh and Rs 4.90 lakh

ന്ത്യന്‍ വിപണിയില്‍ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി.

ഇന്ത്യന്‍ വിപണിയില്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ പുറത്തിറക്കിയത്.

ഹാച്ച്ബാക്കായ ഗോയുടെ ആനിവേഴ്‌സറി എഡിഷന് 4.19 ലക്ഷം രൂപയും ഏഴ് സീറ്റര്‍ എംപിവിയായ ഡാറ്റ്‌സണ്‍ ഗോ പ്ലസിന് 4.90 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

രണ്ട് മോഡലുകളുടെയും മുന്തിയ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ആംബിയന്റ് ലൈറ്റിങ് ആപ്പ് എന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെ കാറിനുള്ളിലെ പ്രകാശത്തിന്റെ നിറം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള സൗകര്യം ലിമിറ്റഡ് എഡിഷന്‍ ഗോ , ഗോ പ്ലസ് മോഡലുകളുടെ പ്രത്യേക പതിപ്പ് നല്‍കുന്നുണ്ട്.

ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സ്, ആനിവേഴ്‌സറി എഡിഷന്‍ ബാഡ്ജ്, കറുപ്പ് നിറത്തിലുള്ള റിയര്‍ സ്‌പോയ്‌ലര്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

ബ്ലൂ, ബ്ലാക്ക് നിറങ്ങളിലാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ആനിവേഴ്‌സറി ഫ്‌ലോര്‍ മാറ്റുകള്‍ , ആര്‍ട്ട് ലെതര്‍ സീറ്റുകള്‍ , കീലെസ് എന്‍ട്രി സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, യുഎസ്ബി കണക്ടിവിറ്റിയും റേഡിയോയുമുള്ള മ്യൂസിക് സിസ്റ്റം എന്നിവയും ആനിവേഴ്‌സറി എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പീഡ് സെന്‍സിറ്റിവ് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് , എസി, ഫ്രണ്ട് പവര്‍ വിന്‍ഡോസ് , ഓക്‌സിലറി ഇന്‍പുട്ട്, യുഎസ്ബി ചാര്‍ജര്‍ പോര്‍ട്ട് , സെന്‍ട്രല്‍ ലോക്കിങ് , വീല്‍കവറുകള്‍ എന്നിവയും ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്.

ഗോ ഹാച്ച്ബാക്കിന് മൈക്രയുടെ തരം 67 ബിഎച്ച്പി 106 എന്‍എം ശേഷിയുള്ള 1.2 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. മൈക്രയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഗോയ്ക്ക് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ്. ലീറ്ററിന് 20.60 കിലോമീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയുള്ളതും നാലു മീറ്ററില്‍ താഴെ നീളമുള്ളതുമായ ഏക എംപിവിയാണ് ഗോ പ്ലസ്. ഗോയുടെ തരം 1.2 ലീറ്റര്‍ , 67 ബിഎച്ച്പി പെട്രോള്‍ എന്‍ജിനാണ് ഗോ പ്ലസിനും. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണിതിന്. മൈലേജ് ലീറ്ററിന് 19.44 കിമീ.

രണ്ട് മോഡലുകള്‍ക്കും കിലോമീറ്റര്‍ പരിധിയില്ലാതെ രണ്ടുവര്‍ഷം വാറന്റിയും സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി നല്‍കുന്നു. ഇത് അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്.

Top