നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സണ്‍ന്റെ ‘ഗോ ക്രോസ്’ എത്തുന്നു

നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സണ്‍ പുതിയ മോഡലുമായി എത്തുന്നു.

ഗോ ക്രോസ് എന്ന് പേരിട്ട പുതിയ മോഡല്‍ അധികം വൈകാതെ ഇന്‍ഡോനീഷ്യയില്‍ കമ്പനി അവതരിപ്പിക്കും.

ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാകും ഗോ ക്രോസ് ഇന്ത്യയിലെത്തുക.

കഴിഞ്ഞ എക്‌സ്‌പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഡാറ്റ്‌സണ്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഗോ പ്ലസിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് വാഹനത്തിനുള്ളത്.

ഇന്ത്യയില്‍ മാര്‍ക്കറ്റ് ലീഡര്‍ മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവയെ നേരിടാനുതകുന്ന വിധം കുറഞ്ഞ വിലയിലാകും ഗോ ക്രോസ് വിപണിയിലെത്തുക.

ഏകദേശം 6.5 ലക്ഷം രൂപയാകും ബേസ് മോഡലിന്റെ വില. നിസാന്‍ വി മൈനസ് പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.

5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനില്‍ ഗോ ക്രോസ് ലഭ്യമാകുമെന്നാണ് സൂചന. റെനോനിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കോന്ദ്രത്തിലാണ് ഗോ ക്രോസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക.

രൂപത്തില്‍ തനി സ്‌പോര്‍ട്ടി എസ്.യു.വിയാണ് ഗോ ക്രോസ്.

ഹെക്‌സഗണല്‍ റേഡിയേറ്റര്‍ ഗ്രില്‍, സെപ്റ്റ്ബാക്ക് എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ഫോഗ് ലാംമ്പ്, താഴ് ഭാഗം മുഴുവന്‍ അപഹരിച്ച പ്ലാസ്റ്റിക്ക് ക്ലാഡിങ്, സ്‌കിഡ് പ്ലേറ്റ് എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ വകഭേദങ്ങളിലാകും ആദ്യ ഡാറ്റ്‌സണ്‍ എസ്.യു.വി ഇന്ത്യയിലെത്തുക.

പെട്രോളിനും ഡീസലിനും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്‌. ഗോ ക്രോസ് പെട്രോളിന് ഏകദേശം 1820 കിലോമീറ്ററും ഡീസലിന് 2325 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും.

Top