എഎംടി പതിപ്പുമായി റെഡിഗോയുടെ ഡാറ്റ്‌സന്‍ ഇന്ത്യയിലേക്ക്;വില 3.5 ലക്ഷം മുതല്‍

റെഡിഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ ഇന്ത്യയിലേക്ക്.

2018 ജനുവരി മാസം റെഡിഗോ എഎംടി പതിപ്പിനെ ഡാറ്റ്‌സന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

2016 ല്‍ 800 സിസി എഞ്ചിന്‍ ശേഷിയുള്ള റെഡിഗോ ഹാച്ച്ബാക്കുമായാണ് ഡാറ്റ്‌സന്‍ ഇന്ത്യയില്‍ എത്തിയത്. പിന്നാലെ 2017 ല്‍ 1.0 ലിറ്റര്‍ പതിപ്പിനെയും റെഡിഗോയില്‍ ഡാറ്റ്‌സന്‍ നല്‍കിയിരുന്നു.

എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് റെഡിഗോ എഎംടി പതിപ്പുമായുള്ള ഡാറ്റ്‌സന്റെ വരവ്.

റെനോ ക്വിഡിന് സമാനമായി 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സിനെയാകും റെഡിഗോയുടെ 1.0 ലിറ്റര്‍ പതിപ്പില്‍ ഡാറ്റ്‌സന്‍ അവതരിപ്പിക്കുക.

67 bhp കരുത്തും 91 Nm torque ഉത്പാദിപ്പിക്കുന്ന 999 സിസി iSAT എഞ്ചിനിലാണ് റെഡിഗോ 1.0 ലിറ്റര്‍ പതിപ്പ് ഒരുങ്ങുന്നത്.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓള്‍ബ്ലാക് ക്യാബിന്‍, സ്‌പോര്‍ടി റെഡ് സീറ്റ് ആക്‌സന്റ്, സില്‍വല്‍ ഫിനിഷ് നേടിയ എസി വെന്റുകള്‍ എന്നിവയാണ് പുതിയ എഎംടി പതിപ്പിന്റെയും സവിശേഷതകള്‍.

ടോപ് വേരിയന്റില്‍ ഓപ്ഷനലായാകും ഡ്രൈവര്‍ സൈഡ് എയര്‍ബാഗിനെ കമ്പനി നല്‍കുക. നിലവില്‍ T(O), S വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ റെഡിഗോ പതിപ്പിനെ ഡാറ്റ്‌സന്‍ അവതരിപ്പിക്കുന്നത്.

3.5 ലക്ഷം രൂപ മുതല്‍ 3.7 ലക്ഷം രൂപ വില നിലവാരത്തിലാകും പുതിയ റെഡിഗോ എഎംടി പതിപ്പിനെ ഡാറ്റ്‌സന്‍ കാഴ്ചവെക്കുകയെന്നാണ് സൂചന.

Top