ഗോ ഹാച്ച്ബാക്കിന് പുതിയ ലൈവ് സ്പെഷ്യല്‍ എഡിഷനുമായി ഡാറ്റ്സന്‍ വിപണിയില്‍. കഴിഞ്ഞവര്‍ഷം കമ്പനി കാഴ്ച്ചവെച്ച ഗോ ലൈവ് കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗോ ലൈവ് സ്പെഷ്യല്‍ എഡിഷന്റെ ഒരുക്കം.
ഗോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദം ആധാരമായി ഒരുങ്ങുന്ന ഗോ ലൈവില്‍ പുതിയ ഡിസൈന്‍ ഘടനകള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. കസ്റ്റം കാറുകളോടു യുവതലമുറ കാട്ടുന്ന അഭിനിവേശം പരിഗണിച്ച് അക്രമണോത്സുകത തെളിഞ്ഞ മുഖഭാവമാണ് പുതിയ ഹാച്ച്ബാക്കിന് കമ്പനി നല്‍കിയിട്ടുള്ളത്.
ഹാച്ച്ബാക്കിന് ഗ്രെയാണ് നിറം. എന്നാല്‍ മുന്‍ സ്പ്ലിറ്ററിനും പിന്‍ ഡിഫ്യൂസറിനും മേല്‍ക്കൂരയിലുള്ള സ്പോയിലറിനും നിറം മഞ്ഞയാണ്. ഹാച്ച്ബാക്കിന്റെ അകത്തളത്തില്‍ സീറ്റുകള്‍ക്കും സീറ്റ്ബെല്‍റ്റുകള്‍ക്കും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും മഞ്ഞനിറം വരമ്പിടും.മഞ്ഞനിറമൊഴികെ മറ്റു കാര്യമായ വ്യത്യാസങ്ങള്‍ അകത്തളത്തിലില്ല.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഡാറ്റ്സന്‍ ഗോ ലൈവില്‍ തുടിക്കുന്നത്. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ 2018 ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനെ ഡാറ്റ്സന്‍ അവതരിപ്പിച്ചത്.
എഞ്ചിന് 72 bhp കരുത്ത് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എക്സ്ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനല്‍ വ്യവസ്ഥയിലാണ് ഒരുങ്ങുന്നത്.
പരിമിതകാലത്തേക്ക് മാത്രമെ ഗോ ലൈവ് എഡിഷന്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ ലഭ്യമാവുകയുള്ളു. 2018 നവംബര്‍ മുതല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ എഡിഷനെ കമ്പനി കൈമാറും. മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങിയതായാണ് വിവരം.