എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ ഡാറ്റ്‌സന്‍ റെഡിഗോയുടെ പുതിയ റെഡിഗോ ഡയമണ്ട് എഡിഷന്‍ ഉടന്‍ ഇന്ത്യയില്‍ എത്തും. മുന്‍പ് റെഡിഗോ ഗോള്‍ഡ് എഡിഷന്‍ വിപണിയില്‍ എത്തിയിരുന്നു.
ഹാച്ച്ബാക്കിന്റെ 800 സിസി, 1.0 ലിറ്റര്‍ വകഭേദങ്ങളില്‍ ഡയമണ്ട് എഡിഷന്‍ ലഭ്യമാകും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലാണ് ഡാറ്റ്‌സന്‍ റെഡിഗോ വിപണിയില്‍ എത്തുന്നത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങുന്ന ബേസ് വേരിയന്റ് 54 bhp കരുത്തും 72 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.
മൂന്ന് സിലിണ്ടര്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള റെഡിഗോ 67 bhp കരുത്തും 91 Nm torque മാണ് പരമാവധി സൃഷ്ടിക്കുക. ഇരു പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തുന്നത്.