റെഡി-ഗോയ്ക്ക് എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

DATSUN REDIGO AMT

ഡാറ്റ്‌സന്‍ റെഡിഗോ എഎംടി ഇന്ത്യയില്‍ പുറത്തിറങ്ങി. 3.80 ലക്ഷം രൂപയാണ് ആരംഭവില.
3.80 ലക്ഷം രൂപ, 3.95 ലക്ഷം രൂപ എന്നിങ്ങനെയാണ് റെഡിഗോ എഎംടി T(O), S വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില.

പുതിയ മോഡലിന്റെ വിതരണം ഡാറ്റ്‌സന്‍ ഇന്ത്യയില്‍ ആരംഭിച്ചു. രണ്ട് ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പമാണ് റെഡിഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ ഒരുങ്ങിയിരിക്കുന്നത്. ഡ്യൂവല്‍ ഡ്രൈവിംഗ് മോഡ്, റഷ് അവര്‍ മോഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് പുതിയ റെഡിഗോ എഎംടിയില്‍ ഒരുക്കിയിരിക്കുന്നത്.

നിലവിലുള്ള 1.0 ലിറ്റര്‍ ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (iSAT), ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്റെ റെഡിഗോ എഎംടിയെ അവതരിപ്പിച്ചിരിക്കുന്നത്. 67 bhp കരുത്തും 91 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

റെനോ ക്വിഡിന് സമാനമായി CMFA അടിത്തറയിലാണ് ഡാറ്റ്‌സന്‍ റെഡിഗോയുടെ എഎംടി എത്തിയിരിക്കുന്നത്. ഹാന്‍ഡ്‌സ്ഫ്രീ കോളിംഗ് ഫീച്ചറോടെയുള്ള ബ്ലൂടൂത്ത് ഓഡി സ്ട്രീമിംഗ് T(O), S വേരിയന്റുകളില്‍ ലഭ്യമാണ്. ഓള്‍ബ്ലാക് ഇന്റീരിയര്‍, റിമോട്ട് കീയോട് കൂടിയ സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ റെഡിഗോ എഎംടി പതിപ്പിന്റെ സവിശേഷത.

റൂബി റെഡ്, ലൈം ഗ്രീന്‍, വൈറ്റ്, ഗ്രെയ്, സില്‍വര്‍ എന്നീ അഞ്ചു നിറങ്ങളില്‍ റെഡിഗോ 1.0 ലിറ്റര്‍ എഎംടി ലഭ്യമാകും.

Top