ബലൂണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട മകളെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ച് കൊന്നു

Child kidnapping

പ്രായഗ്രാജ്: ബലൂണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട നാലു വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ പ്രായഗ്രാജിലാണ് കൊടുംക്രൂരത നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബലൂണ്‍ ചോദിച്ച് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ പ്രതി കുട്ടിയെ മരിക്കുംവരെ മര്‍ദിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ കത്തികൊണ്ടു സ്വയം കുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇരുവരേയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചു. രണ്ടാനച്ഛനെതിരെ കൊലപാതകത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Top