ന്യൂഡൽഹി : നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെന്‍ (89) അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. അമർത്യ സെന്‍ അന്തരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Deleting tweet on Amartya Sen based on a post from an unverified account in the name of Claudia Goldin. Actor Nandana Dev Sen denies news of death of her father, Nobel prize winner Amartya Sen.
— Press Trust of India (@PTI_News) October 10, 2023
സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ് ക്ലോഡിയ ഗോൾഡിനെ ഉദ്ധരിച്ചാണ് അമർത്യ സെൻ അന്തരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ നൊബേൽ പുരസ്കാരം നേടിയ ക്ലോഡിയ ഗോൾഡിൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞയുടെ വ്യാജ അക്കൗണ്ടിൽനിന്നാണ് വാർത്ത വന്നതെന്ന് തെളിഞ്ഞതായി പിടിഐ പിന്നീടു വ്യക്തമാക്കി.