മകള്‍ മറ്റൊരു വീട്ടില്‍ കേറിച്ചെല്ലാനുള്ളവള്‍, പാചകവും ക്ലീനിങ്ങും ചെയ്യിക്കാറുണ്ട്’; മുക്തയ്‌ക്കെതിരെ വിമര്‍ശനം

ചെറിയ മകളെക്കൊണ്ട് താന്‍ പാചകവും ക്ലീനിങ്ങും ചെയ്യിക്കാറുണ്ടെന്നും വലുതായി കല്യാണം കഴിഞ്ഞാല്‍ മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടതാണെന്നുമുള്ള നടി മുക്തയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഒരു വിനോദ ചാനലില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലാണ് മുക്തയില്‍ നിന്ന് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടായത്.

സംവിധായകന്‍ ജിയോ ബേബി ഉള്‍പ്പടെ നിരവധി പേര്‍ നടിയ്ക്കും പരിപാടി സംപ്രേഷണം ചെയ്ത ചാനലിനുമെതിരെ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് വനിത കമ്മിഷനും ബാലാവകാശ കമ്മിഷനും വാര്‍ത്ത വിതരണ വകുപ്പിനും ഇവര്‍ എഴുതുന്ന തുറന്ന കത്തായി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം, തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും സംവിധായകന്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടുന്നു. 16 പേരാണ് ഈ തുറന്ന കത്തുമായി രംഗത്തെത്തിയത്.

 

Top