കൊല്ലം : തേവലക്കര നടുവിലക്കരയിൽ വയോധികയെ ക്രൂരമായി ഉപദ്രവിച്ച മരുകമളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80) മർദിച്ച മരുമകൾ മഞ്ജുമോൾ തോമസിനെയാണു (42) പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജുവിനെതിരെ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കിനെ തുടർന്നാണു മഞ്ജുമോൾ ഏലിയാമ്മ വർഗീസിനെ ക്രൂരമായി മർദിച്ചത്.
ഏലിയാമ്മയുടെ നേരെയുള്ള ക്രൂരമർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ടിവിക്കു മുന്‍പിലിരിക്കുന്ന ഏലിയാമ്മയോട് എഴുന്നേറ്റ് പോകാനാവശ്യപ്പെടുകയും പിന്നാലെ തളളി താഴെയിടുകയും ചെയ്യുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് മഞ്ജുമോൾ അടിക്കുകയും ചെയ്തു. കുഞ്ഞുമക്കളുടെ മുന്‍പില്‍ വച്ചായിരുന്നു മരുമകളുടെ ആക്രമണം. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്.