ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മകള്‍ ആശ. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. സീറ്റ് അനുവദിക്കുകയാണെങ്കില്‍ ആശ പസ്വാനെതിരെയും താന്‍ പസ്വാന്റെ മകന്‍ ചിരാഗിനെതിരെയും മത്സരിക്കുമെന്ന് ആശയുടെ ഭര്‍ത്താവ് അനില്‍ സാധു പറഞ്ഞു.
പസ്വാനെതിരെയോ, ചിരാഗിനെതിരെയോ മത്സരിക്കാന്‍ തയ്യാറാണെന്ന് തങ്ങള്‍ ലാലു പ്രസാദ് യാദവിനെയും തേജസ്വിയെയും അറിയിച്ചിട്ടുണ്ടെന്നും അനില്‍ പറഞ്ഞു.
2015ല്‍ എല്‍.ജെ.പി. ടിക്കറ്റില്‍ അനില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.