മുംബൈ ഭീകരാക്രമണ ആസൂത്രകന്‍ ഡേവിഡ് കോള്‍മാനെ സഹതടവുകാര്‍ ആക്രമിച്ചു

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ സഹതടവുകാര്‍ ആക്രമിച്ചു. അമേരിക്കയിലെ ജയിലില്‍ കഴിയുന്ന കോള്‍മാന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രി ഐ സി യു വിലേക്ക് മാറ്റി.

ജൂലൈ എട്ടിനാണ് ഷിക്കാഗോയിലെ മെട്രോപൊളിറ്റന്‍ കറക്ഷന്‍ സന്റെറില്‍ വെച്ച് ഹെഡ്‌ലിക്ക് സഹതടവുകാരില്‍ നിന്നും മര്‍ദനമേറ്റത്. ഇയാളിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ലഷ്‌കറെ ത്വയ്യിബ ഭീകരപ്രവര്‍ത്തകനായ പാക്-അമേരിക്കന്‍ വംശജന്‍ ഹെഡ്‌ലിയെ മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്.

Top