മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യ പിടികൂടി തൂക്കിലേറ്റിയ തീവ്രവാദി അജ്മല്‍ അമീര്‍ കസബിനെ പ്രകീര്‍ത്തിച്ച് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈയിലെ കോടതിയിലാണ് വിചാരണക്കിടെ ഹെഡ്‌ലി കസബിനെ തിരിച്ചറിഞ്ഞത്. അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും കസബിനുണ്ടാവട്ടെയെന്നും ഹെഡ്‌ലി പറഞ്ഞു.
അമേരിക്കയില്‍ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ് വഴി മുംബൈയിലെ കോടതിയില്‍ വിചാരണ നേരിടുകയാണ്. അഭിഭാഷകനായ ഉജ്ജ്വല്‍ നിഗം ഫോട്ടോ കാണിച്ചപ്പോഴാണ് ഫോട്ടയിലുള്ളയാള്‍ അജ്മല്‍ അമീര്‍ കസബാണെന്ന് ഹെഡ്‌ലി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മഹത്തായ അത്മാവ് എന്നര്‍ത്ഥം പദമാണ് കസബിനെ വിശേഷിപ്പിക്കാന്‍ ഹെഡ്‌ലി ഉപയോഗിച്ചത്.
മുംബൈ ഭീകരാക്രമണത്തിന് ശേഷം തന്റെ ഭാര്യ ഇമെയിലിലൂടെ അനുമോദനമറിയിച്ചതായും ഹെഡ്‌ലി പറഞ്ഞു. നന്ദിയറിയിച്ച് താന്‍ തിരിച്ചും സന്ദേശമയച്ചതായും ഹെഡ്‌ലി വ്യക്തമാക്കി. കഴിഞ്ഞ നാലു ദിവസമായി നടക്കുന്ന വിചാരണക്കിടെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ നടന്ന ആര്‍ക്കും അറിയാത്ത സംഭവങ്ങളാണ് ചുരുളഴിഞ്ഞത്. താജ് ഹോട്ടലിന് പുറമെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്ന മറ്റു സ്ഥലങ്ങളുടെ വിവരങ്ങളും ഹെഡ്‌ലി വെളിപ്പെടുത്തിയിട്ടുണ്ട്.