David Headley says Ishrat Jahan was LeT suicide bomber

മുംബൈ: ഇസ്രത് ജഹാന്‍ ഭീകരവാദിയെന്ന് ഹെഡ്‌ലി. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ ചാവേറായിരുന്നു ജഹാനെന്ന് സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി തന്നോട് പറഞ്ഞിരുന്നു. ലഷ്‌കറെ തയിബയ്ക്ക് വനിതാ ചാവേര്‍ വിഭാഗമുള്ളതായും ഹെഡ്‌ലി മൊഴി നല്‍കി.

2004 ലാണ് ഇസ്രത് ജഹാന്‍ ഗുജറാത്തില്‍ പൊലീസുമായുണ്ടായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെത്. ഇതു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നു ആരോപണമുയര്‍ന്നിരുന്നു.

പാക്കിസ്ഥാനിലെ വിവിധ ഭീകരസംഘടനകള്‍ക്ക് പണമുള്‍പ്പെടെ എല്ലാ പിന്തുണയും പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ നല്‍കാറുണ്ടെന്നും ഹെഡ്‌ലി മൊഴി നല്‍കി. മുംബൈയിലെ ടാഡ കോടതിയില്‍ യുഎസിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹെഡ്‌ലി മൊഴി നല്‍കിയത്.

Top