ശ്രീനഗര്‍: കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനേയും മൂന്ന് ഹിസ്ബുള്‍ ഭീകരരേയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മ്മുവിലെ എന്‍ഐഎ കോടതിയാണ് 15 ദിവസത്തേയ്ക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ദേവീന്ദര്‍ സിംഗിനെയും മറ്റ് പ്രതികളെയും ഡല്‍ഹിയിലേക്ക് കൊണ്ടു വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം ദേവീന്ദര്‍ സിംഗിന്റെ ശ്രീനഗറിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.ദേവീന്ദര്‍ സിംഗ് ഭീകരവാദികളെ വീട്ടില്‍ താമസിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.തുടക്കത്തില്‍ കേസ് അന്വേഷിച്ച പൊലീസ് ഇയാളുടെ വീട്ടില്‍ നിന്നും എകെ 47 തോക്കും, പിസ്റ്റലുകളും, ഗ്രനേഡുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നും ഈ മാസം 11-ാം തീയതിയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.
സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.