ദാവോസ് : ഇന്ത്യ ആഗോള വ്യവസായത്തിനു ധാരാളം അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണെന്ന് ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി. ലോക സാമ്പത്തിക ഉച്ചകോടിക്കായി സ്വിറ്റ്സർലൻഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യ എന്നാൽ വ്യവസായമാണെന്ന് സിഇഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. അത്താഴവിരുന്നിനു മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.
ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് തിങ്കളാഴ്ച വൈകീട്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ദാവോസിലെത്തിയിരുന്നു. വിജയ് ഗോഖലെ, ജയ് ശങ്കര്‍, രമേഷ് അഭിഷേക് തുടങ്ങി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നരേന്ദ്രമോദിക്കൊപ്പമുണ്ട്.
40 ആഗോള കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍മാരും 20 ഇന്ത്യന്‍ കമ്പനികളിലെ ഒാഫീസര്‍മാരും കൂടികാഴ്ച്ചയിൽ പങ്കെടുത്തു. സ്വിസ് പ്രസിഡന്‍റ് അലൈന്‍ ബെര്‍സെറ്റുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്രമോദി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തിലും ധാരണയായി.