ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയത്തില്‍ ; ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി അറസ്റ്റില്‍

blast case

മുംബൈ: അധോലോകത്തെ വിറപ്പിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയെ അറസ്റ്റ് ചെയ്തു. ഫറൂഖ് തക്‌ല എന്ന കൂട്ടാളിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ 1993ല്‍ നടന്ന മുംബൈ സ്‌ഫോടന കേസിലെ പ്രതികളിലൊരാളാണ്. ഇയാളെ ദൂബായില്‍ നിന്നും മുംബൈയിലെത്തിച്ച് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി.

മുംബൈ സ്‌ഫോടനത്തിനു ശേഷം ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കെതിരെ 1995ല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ സിബിഐ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ദുബായിലും പാക്കിസ്ഥാനിലും ഒളിവില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടുന്നതിനായുള്ള ഇന്ത്യയുടെ ശ്രമമാണ് ഫറൂഖ് തക്‌ലയുടെ അറസ്റ്റെന്നും, ഇത് വലിയ ഒരു വിജയമാണെന്നും, ഇയാളുടെ അറസ്റ്റ് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് വലിയ തിരിച്ചടിയാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറഞ്ഞു.

Top