ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ സംസ്ഥന അതിര്‍ത്തിയില്‍ തടഞ്ഞ് യുപി പൊലീസ്. കാല്‍നടയായും ട്രക്കുകളിലും സൈക്കിളിലുമായി സുരക്ഷിതമല്ലാതെ എത്തുന്ന കുടിയേറ്റ തൊഴിലാളികളെ തടയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
പൊലീസ് നടപടിയെ തുടര്‍ന്ന് ആയിരങ്ങളാണ് അതിര്‍ത്തികളില്‍ കുടുങ്ങിയത്. ഝാന്‍സിയില്‍ മധ്യപ്രദേശിലെക്കുള്ള അതിര്‍ത്തി അടച്ചതോടെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി.
അതേസമയം ബസ് സംവിധാനം ഒരുക്കും വരെ തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.