ചെന്നൈ: ആര്‍കെ നഗറില്‍ അണ്ണാഡിഎംകെ വിമത സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ വിജയിച്ചതിനെ തുടര്‍ന്ന് 6 സംസ്ഥാന സെക്രട്ടറിമാരെ പുറത്താക്കി.
ദിനകരനെ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്. ആര്‍.കെ.നഗറിലെ പരാജയം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത അണ്ണാ ഡി.എം.കെ ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.
യോഗത്തില്‍ നിന്നും മൂന്ന് മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. രാജേന്ദ്ര ബാലാജി, ഡിണ്ടിഗല്‍ ശ്രീനിവാസന്‍, കടമ്പൂര്‍ രാജു എന്നിവരാണ് വിട്ടുനിന്നത്.
ദിനകരന്റെ വിജയത്തിന് പിന്നാലെ പാര്‍ട്ടിയിലും സര്‍ക്കാരിലും വിഭാഗീയത ഉടലെടുത്തുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് മന്ത്രിമാരുടെ നീക്കം.
ഡി.എം.കെയും ദിനകരനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ആര്‍.കെ നഗറിലെ ഫലമെന്ന് ഉന്നതതല യോഗം വിലയിരുത്തി.
ഇന്നലെ നടന്ന വോട്ടെണ്ണലില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ദിനകരന്‍ വിജയിച്ചത്.