പകല്‍ കൂടുതലായി അവശേഷിക്കും ; പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്രലോകം

കല്‍ കൂടുതല്‍ എന്നും, രാത്രി കൂടുതല്‍ എന്നും പലപ്പോഴും കേള്‍ക്കുന്ന കാര്യമാണ്.

രാത്രിയും പകലും തമ്മില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പകല്‍ ഇനിയും അവശേഷിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കുന്നത്.

ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

2012-2016 വര്‍ഷങ്ങളില്‍ ഭൗമോപരിതലത്തിലെ കൃത്രിമ വെളിച്ചമുള്ള സ്ഥലങ്ങളുെട വ്യാപ്തി 2.2 ശതമാനം വീതം ഒരോ വര്‍ഷവും കൂടുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ കൃത്രിമ വെളിച്ച മേഖലയായിരുന്ന പ്രദേശങ്ങളിലെ പ്രകാശത്തിന്റെ തീവ്രത കൂടിയിട്ടുമുണ്ട്.

ജനവാസ മേഖലകളില്‍ ഔട്ട്‌ഡോര്‍ ലൈറ്റിങ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഭൗമോപരിതലത്തിലെ കൃത്രിമ വെളിച്ച മേഖലയുടെ വ്യാപ്തി വര്‍ധിക്കുന്നതിന് കാരണമായിരിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

Top