ഒരു തുള്ളി ജലത്തിനായി നട്ടംതിരിയേണ്ടി വരും; ‘ഡേ സീറോ’ ദുരന്തം ഇന്ത്യയിലേക്കും

ന്യൂഡല്‍ഹി: ഒരു തുള്ളി ജലത്തിനായി നട്ടം തിരിയുന്ന ദുരന്തകാലത്തിലേക്ക് ഇന്ത്യയെത്തിച്ചേരാന്‍ അധികസമയം വേണ്ടെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണ്‍ പോലുള്ള പ്രദേശങ്ങളിലെ ‘ഡേ സീറോ’ (ജലരഹിത ദിനം) പ്രവചിച്ചതിലും നേരത്തെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെ മറ്റിടങ്ങളിലെന്ന പോലെ ഇന്ത്യയിലും ജലസ്‌ത്രോതസുകള്‍ വറ്റി വരളുകയാണ്. രാജ്യം സമ്പൂര്‍ണ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

water-crisis

കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാത്ത ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ നഗരത്തിലേതുപോലെ ഡേ സീറോ ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കാമെന്നാണു റിപ്പോര്‍ട്ട്. 2013 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അപഗ്രഥിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. ഇന്ത്യയിലെ ജലസംഭരണികളും വരളുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ ഡേ സീറോ ദുരന്തം രാജ്യത്തെത്തും.

cape-town-n

കേരളത്തിലെ അവസ്ഥയും ശുഭസൂചകമല്ല. മഴ ലഭ്യതയിലും കാലാവസ്ഥയിലും കേരളം മുന്നിലുണ്ടെങ്കിലും ജലം ധൂര്‍ത്തടിക്കുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും. കേരളത്തിലെ നഗരങ്ങളില്‍ ഒരാള്‍ ഒരുദിവസം 300 ലീറ്റര്‍ വരെ വെള്ളം ഉപയോഗിക്കുണ്ടെന്നാണു കണക്ക്. ഗ്രാമങ്ങളില്‍ ഇതു 1,50,200 ലീറ്റര്‍ വരെയാണ്.

africa

ലോകത്തു വെള്ളമില്ലാതാകാന്‍ സാധ്യതയുള്ള 12 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരുവുമുണ്ട്. മലിനീകരണംമൂലം ബെംഗളൂരുവിലെ ശുദ്ധജല തടാകങ്ങളിലെ 85% വെള്ളവും കുടിക്കാന്‍ യോഗ്യമല്ലാതായെന്നു കഴിഞ്ഞ മാസം ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top