തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു.
തൃശൂര്‍ വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈന്‍ലാല്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടി കെആര്‍.ടി.സിയിലെ വിജിലന്‍സ് വിഭാഗം എം.ഡി ആന്റണി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശനിയാഴ്ച വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് മോശമായ പദപ്രയോഗങ്ങള്‍ നടത്തി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ദയാബായിയെ അപമാനിക്കുകയും ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തത്.
മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകയായ ദയാബായി ഫാ. വടക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്വീകരിക്കാനാണ് തൃശ്ശൂരിലെത്തിയത്.