കൊച്ചി: തനിക്ക് എതിരാളികള്‍ ഇല്ലെങ്കിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നതായി പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി. എം. കെ. അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആദിവാസികളെ സഹായിക്കുന്നതാണ് എതിര്‍പ്പുകള്‍ക്ക് കാരണം.
സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ രണ്ട് തരം ജനങ്ങള്‍ ഉണ്ട്. ആദിവാസികളെ മനുഷ്യരായി കാണാന്‍ പോലും സമൂഹത്തിലെ ഒരു വിഭാഗം തയ്യാറാവുന്നില്ല. അപകര്‍ഷകതാബോധം അവരില്‍ കുത്തിവച്ച് അവര്‍ക്ക് മനുഷ്യമുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചില ചെറിയ ചെറിയ കാര്യങ്ങള്‍ ഞാന്‍ ചെയ്തത് ദയാബായി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തി കൂടിക്കൊണ്ടിരിക്കുകയാണെന്ന് അവാര്‍ഡ് സമ്മാനിച്ച്‌കൊണ്ട് സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പഴയകാലത്തെ പൊതുപ്രവര്‍ത്തകര്‍ തനിക്ക് ഒന്നും വേണ്ട, എല്ലാം സമൂഹത്തിന് എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. ആ മാതൃക തുടര്‍ന്നേ മതിയാവുഅദ്ദേഹം പറഞ്ഞു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.