ഡിസിസി അധ്യക്ഷ പ്രഖ്യാപനം; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി ജോസഫ്

കൊച്ചി: സംസ്ഥാനത്ത് ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. സംസ്ഥാനത്ത് ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും കെ.സി. ജോസഫ് അറിയിച്ചു. അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാന്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതിന് കേരളത്തിലെ നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അനൈക്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നെന്നും കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. സമവായമുണ്ടാക്കി പട്ടിക നല്‍കാത്തതില്‍ വേദനയുണ്ടെന്നും കെ.സി. ജോസഫ് അറിയിച്ചു.

Top