കൊച്ചി: ഡിസിസി പ്രസിഡന്റ് നിയമന രീതിയോട് അതൃപ്തിയെന്ന് കെ ബാബു എംഎല്‍എ. ആരെയും പുറത്ത് നിര്‍ത്താനാവില്ല, പാര്‍ട്ടിയിലേക്ക് കൊണ്ടുവരാണ് ശ്രമിക്കുന്നതെന്ന് കെ ബാബു. അതേസമയം മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ചു.
അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്‌പെന്റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു