കണ്ണൂര്‍ : കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സമരം. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്. ഉപവാസ സമരം രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
ഇന്ന് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 10 മണി വരെ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്‍പിലാണ് 24 മണിക്കൂര്‍ ഉപവാസ സമരം. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും നിരാഹാര സമരത്തിന് പിന്തുണ അറിച്ചും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെത്തുമെന്നും സതീശന്‍ പാച്ചേനി അറിയിച്ചു.