കോഴിക്കോട് : പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ കരാര്‍ നല്‍കിയ ഡി ലാ റ്യു കമ്പനിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണത്തിനു മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കമ്പനിക്കെതിരായ ആരോപണത്തിനു മറുപടി നല്‍കുന്നതിനു പകരം വെബ്‌സൈറ്റില്‍ നിന്നു കമ്പനിയുടെ പരസ്യം എടുത്തു മാറ്റി ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധനത്തിന്റെ പേരില്‍ ജനങ്ങളെ ദുരിതത്തിലാക്കിയ നരേന്ദ്ര മോദിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ച ജനങ്ങള്‍ വിഡ്ഢികളായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.