തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തിയ ശേഷമാണ് പുതിയ പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരം എടുത്തുകളഞ്ഞത്. അംഗീകാരം നഷ്ടമായ കാര്യം ആരോഗ്യ സർവ്വകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.
ഡോക്ടർമാരുടെയും സീനിയർ റസിഡൻസിൻസിന്റെയും കുറവാണ് അംഗീകാരം നഷ്ടമാകാൻ കാരണമെന്നാണ് വിവരം. അര നൂറ്റാണ്ട് പ്രവർത്തന പരിചയമുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിനാണ് അംഗീകാരം നഷ്ടമായിരിക്കുന്നത്.