De Villiers’ return adds intrigue to series showdown

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തികച്ചും ആഘോഷമാക്കിമാറ്റി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എ.ബി.ഡിവില്ല്യേഴ്‌സ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി – 20യില്‍ ബാറ്റുചെയ്ത ഡിവില്ല്യേഴ്‌സ് അര്‍ധസെഞ്ചുറി നേടി ദക്ഷിണാഫ്രിക്കന്‍ ടീമിനെ മുന്നോട്ടുനയിച്ചു.

44 പന്തില്‍നിന്നു രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡിവില്ല്യേഴ്‌സ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്.

തിരിച്ചുവരവില്‍ ഡിവില്ല്യേഴ്‌സ് തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ചെങ്കിലും മത്സരത്തില്‍ പ്രോട്ടീസ് പരാജയപ്പെട്ടു. ആതിഥേയര്‍ ഉയര്‍ത്തിയ 170 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക ഒരു പന്ത് ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു.

68 റണ്‍സ് നേടിയ ലങ്കന്‍ ഓപ്പണര്‍ നിരോഷന്‍ ഡിക്ക്വെല്ലയുടെ പ്രകടനമാണ് ശ്രീലങ്കയുടെ വിജയത്തിന് നിര്‍ണായകമായത്.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 21ന് സ്വന്തമാക്കാനും ശ്രീലങ്കയ്ക്കു കഴിഞ്ഞു. നിരോഷന്‍ ഡിക്ക്വെല്ലയാണ് പരമ്പരയിലെയും മത്സരത്തിലെയും മികച്ച താരം.

Top