ബിഹാറിൽ കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിരക്കിൽ പെട്ട് മൂന്ന് മരണം

പാട്‌ന: കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്ന് പേർ മരിച്ചു.

ആചാരത്തിന്റെ ഭാഗമായി സിമരിയ സ്‌നാനഘട്ടില്‍ ഭക്തർ കൂട്ടത്തോടെ മുങ്ങിനിവരാന്‍ എത്തിയപ്പോഴാണ് തിരക്ക് കൂടുകയും, അപകടം ഉണ്ടാവുകയും ചെയ്തത്.

ബെഗുസരയ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

മൂന്ന് സ്ത്രീകളാണ് അപകടത്തില്‍ പെട്ട് മരിച്ചതെന്നും, മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലായെന്നും പൊലീസ് വ്യക്തമാക്കി.

അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പരുക്കേറ്റവരെ സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അപകടത്തില്‍ മരിച്ചവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാലുലക്ഷം രൂപ ദുരിതാശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Top