പൂച്ചാക്കല്‍: വീടിനുള്ളില്‍ ഒരു സാരിയുടെ രണ്ടു തുമ്പില്‍ ആങ്ങളയും പെങ്ങളും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ നികര്‍ത്തില്‍ വീട്ടില്‍ മണിയപ്പന്‍ (73) സഹോദരി തങ്കമ്മ (64) എന്നിവരാണ് മരിച്ചത്. നേരം പുലര്‍ന്നിട്ടും ഇവരെ പുറത്ത് കാണാതായപ്പോള്‍ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന മണിയപ്പനും കുറച്ചു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യ ബന്ധം വേര്‍പെട്ട തങ്കമ്മയും ഒരു വീട്ടിലായിരുന്നു താമസം.