മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി

കായംകുളം : കായംകുളത്ത് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായാണ് കായംകുളം കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കൾ എത്തിയപ്പോള്‍ അഴുകിയ നിലയിലായിരുന്നു. കായംകുളം സ്വദേശിനിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്.

മോര്‍ച്ചറിയിലെ കമ്പ്രസര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതേസമയം ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Top