കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, അമ്മ കസ്റ്റഡിയില്‍

explosion

കൊല്ലം: കൊല്ലം കുണ്ടറ കുരീപ്പള്ളിയില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം വീടിനു സമീപത്തെ പറമ്പില്‍. മുഖം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെ മകന്‍ ജിത്തുവാണ് മരിച്ചത്. കുണ്ടറ എംജിഡി ബോയ്‌സ് എച്ച്എസ് വിദ്യാര്‍ഥിയാണ് ജിത്തു.

അന്വേഷണവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെയാണ് ചാത്തന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനായി സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കുട്ടിയേ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിയും മാധ്യമങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

ഇന്ന് വൈകിട്ടോടെ സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജയമോളും ജിത്തുവും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടയില്‍ ജിത്തു കൊല്ലപ്പെട്ടുവെന്നുമാണ് നിഗമനം. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ജയമോളില്‍ നിന്നുതന്നെയാണ് കൊലപാതക സൂചന കിട്ടിയത്. മകനെ തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Top