നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം തോട്ടിലൂടെ മൃതദേഹം ഒഴുകിയെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
പുന്നക്കാട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് തോട്ടിലൂടെ ഒഴുകിയെത്തിയതെന്നാണ് പോലീസിന്റെ സ്ഥിരീകരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപവാസികളിലോരാള്‍ മൃതദേഹം കാണുകയും തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.